കൊച്ചി : കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ രജിസ്ട്രാർ ആയി കണ്ണൂർ ഗവണ്മെന്റ് ആയുർവേദ കോളെജ് മെഡിക്കൽ സൂപ്രണ്ട് ഡോ.എസ് ഗോപകുമാറിനെ നിയമിച്ചു. ആരോഗ്യസർവകലാശാലയുടെ അക്കാഡമിക് കൌൺസിൽ,ഗവേണിംഗ് കൌൺസിൽ എന്നിവയിൽ അംഗം,തിരുവനന്തപുരം ഗവ. ആയുർവേദ കോളെജ് ആശുപത്രിയിൽ ആർഎംഒ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹത്തിന് രണ്ട് എംഡിയും പിഎച്ച് ഡിയുമുണ്ട്.
സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര ആയുഷ് വകുപ്പിന്റെയും കേന്ദ്ര ആയുർവേദ കൗൺസിലിന്റെയും കേരള ആരോഗ്യസർവകലാശാലയുടെയും മികച്ച ആയുർവേദ അധ്യാപകനുള്ള അവാർഡുകൾ അടക്കം വിവിധ പുരസ്കാരങ്ങൾക്ക് അർഹനായി. ദേശീയ അന്തർദേശീയ ശാസ്ത്രസെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഡോ.ഗോപകുമാർ ആരോഗ്യമേഖലയിലെ പ്രഭാഷകനും ലേഖകനുമാണ്.ആയുർവേദ സംബന്ധിയായ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. നാഷണൽ സെർവീസ് സ്കീമിന്റെ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള കണ്ണൂർ സർവകലാശാലയുടെ അവാർഡ് നേടിയ ഡോ.ഗോപകുമാർ, കേരള സർവകലാശാലയുടെ കലാ പ്രതിഭ പട്ടം രണ്ട് തവണ നേടി. കവിയും ഗാനരചയിതാവുമാണ്. തിരുവനന്തപുരം പട്ടം ആദർശ്നഗർ ശ്രീഭവനിൽ കെ. ശ്രീകണ്ഠൻ നായരുടെയും പി. കൃഷ്ണകുമാരിയുടെയും മകനാണ്.ഭാര്യ: വിനയ, മകൾ :അമേയ