ഹൈദരബാദ് : ആന്ധ്രാപ്രദേശില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലേക്ക്. ചന്ദ്രബാബൂ നായിഡുവിന്റെ നേതൃത്വത്തിലുള്ള ടിഡിപി 122 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 175നിയമസഭാ മണ്ഡലങ്ങളില്‍ എന്‍ഡിഎയുടെ ലീഡ് 146 ആയി. ബിജെപി ഏഴിടത്തും ജനസേനാ പാര്‍ട്ടി 17 ഇടത്തും ലീഡ് ചെയ്യുന്നു. ജഗന് മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് 21 ഇടത്ത് മാത്രമാണ് മുന്നേറുന്നത്
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ടിഡിപി സ്ഥാനാര്‍ഥികളെല്ലാം വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നു. പിതപുരം മണ്ഡലത്തില്‍ നിന്ന് ജനസേന പാര്‍ട്ടി സ്ഥാപകനും നടനുമായ പവന് കല്യാണ്‍ വിജയം ഉറപ്പിച്ചു. ചന്ദ്രബാബു നായിഡു – ബിജെപിസഖ്യത്തിന്റെ ഭാഗമായിരുന്നു ഇത്തവണ ജനസേന.
സഖ്യധാരണയുടെ അടിസ്ഥാനത്തില്‍ ടിഡിപി144 നിയമസഭാ മണ്ഡലങ്ങളിലും 17 ലോക്സഭാ മണ്ഡലങ്ങളിലും ബിജെപി ആറ് ലോക്സഭാ സീറ്റുകളിലും 10 നിയമസഭാ സീറ്റുകളിലും മത്സരിച്ചു. ജനസേന രണ്ട് ലോക്സഭാ സീറ്റുകളിലും 21 നിയമസഭാ സീറ്റുകളിലുമാണ് മത്സരിച്ചത്
ലോക്സഭാ സീറ്റുകളില്‍ എന്‍ഡിഎ സഖ്യം 18 ഇടത്ത് ലീഡ് ചെയ്യുന്നു. ഏഴിടത്ത് വൈഎസ്ആര്‍പി കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു