തിരുവനന്തപുരം: ലോക്സഭാ തെഞ്ഞെടുപ്പ് എക്സിറ്റ് പോള്‍ ഫലങ്ങളില്‍ കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം. ടൈംസ് നൗ-ഇടിജി എക്സിറ്റ് പോള്‍ പ്രകാരം കേരളത്തില്‍ യുഡിഎഫിന് 14 മുതല്‍ 15 സീറ്റുകള്‍ വരെ ലഭിക്കും. ഇടതുമുന്നണിക്ക് 4, ബിജെപിക്ക് 1. തൃശൂര്‍ സീറ്റില്‍ ബിജെപി വിജയിക്കുമെന്നാണ് പ്രവചനം. കേരളത്തില്‍ എല്‍ഡിഎഫ് ഒരു സീറ്റ് പോലും നേടില്ലെന്ന് എബിപി സി വോട്ടര്‍ എക്സിറ്റ് പോള്‍ പറയുന്നു. എന്‍ഡിഎയ്ക്ക് 1- 3 സീറ്റും അവര്‍ പ്രവചിക്കുന്നു.
ജൻ കി ബാത്ത് സർവേയിൽ ഒഴികെ പുറത്തുവന്ന എല്ലാ എക്സിറ്റ് പോളുകളിലും ബിജെപി അക്കൗണ്ട് തുറക്കുമെന്നു തന്നെയാണ് പ്രവചനം. യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് കുറയുമ്പോള്‍ എല്‍ഡിഎഫ് നില മെച്ചപ്പെടുത്തുന്നുമുണ്ട്.
ഇന്ത്യാടുഡെ- ആക്സിസ് മൈ സര്‍വേ
യുഡിഎഫ് 17-18
എല്‍ഡിഎഫ് 0-1
എന്‍ഡിഎ 2-2
ഇന്ത്യ ടിവി
യുഡിഎഫ്- 13-15
എല്‍ഡിഎഫ്- 3-5
എന്‍ഡിഎ- 1-3
ജന്‍കി ബാത്ത്
യുഡിഎഫ്- 14-17
എല്‍ഡിഎഫ്- 3-5
എന്‍ഡിഎ- 0
ടിവി 9- ഭാരത് വര്‍ഷ്
യുഡി.എഫ്- 16
എല്‍ഡിഎഫ്- 3
എന്‍ഡിഎ- 1
ഇന്ത്യ ന്യൂസ്- ഡി- ഡൈനാമിക്സ്
യുഡിഎഫ്- 14
എല്‍ഡിഎഫ്- 4
എന്‍ഡിഎ- 2
എബിപി- സീ വോട്ടര്‍ എക്സിറ്റ് പോള്‍
യുഡിഎഫ്- 17-19
എന്‍ഡിഎ- 1-3