കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അവയവം മാറി ശസ്ത്രക്രിയ നടത്തിയതിൽ ആശങ്കയുമായി നാലുവയസുകാരിയുടെ കുടുംബം. ഭാവിയിൽ കുട്ടിയുടെ സംസാര ശേഷിക്ക് കുഴപ്പം ഉണ്ടാകുമോയെന്ന് ഭയം ഉള്ളതായി കുട്ടിയുടെ മാതാവ് പറഞ്ഞു. ഇന്നലെയാണ് കുട്ടിയുടെ വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയത്.
ആളുമാറിയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് മനസിലായതോടെ ഡോക്ടർ മാപ്പ് പറയുകയും ഭാവിയിൽ കുട്ടിയുടെ സംസാരശേഷിക്ക് കുഴപ്പം ഒന്നും ഉണ്ടാകില്ല എന്ന് എഴുതി നൽകുകയും ചെയ്തു. എന്നാൽ കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ ഭയമുള്ളതായി മാതാവ് പറഞ്ഞു.”ഡോക്ടർക്കെതിരായ നടപടിയെ കുട്ടിയുടെ കുടുംബം സ്വാഗതം ചെയ്യുന്നു. ഇനി മറ്റൊരാൾക്കും ഇത്തരം ഒരു അനുഭവം ഉണ്ടാകാത്തിരിക്കാനാണ് നിയമ നടപടിയുമായി മുൻപോട്ട് പോകുന്നതെന്നും കുടുംബം പറയുന്നു”. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസ് എടുത്തിട്ടുണ്ട്… IPC 336, 337 വകുപ്പുകൾ പ്രകാരം മെഡിക്കൽ നെഗ്ലിജൻസിനാണ് ഡോ. ബിജോൺ ജോൺസണിനെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസ് എടുത്തത്.