ന്യൂഡൽഹി: സുപ്രീംകോടതി ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ കപിൽ സിബലിന് വിജയം. 1066 വോട്ട് നേടിയാണ് കപിൽ സിബൽ വിജയിച്ചത്. സംഘ്പരിവാർ സംഘടനകൾ പിന്തുണച്ച പ്രദീപ് റായിക്ക് 689 വോട്ടാനാണ് നേടാനായത്. നിലവിലെ പ്രസിഡന്റ് അദീഷ് സി അഗർവാല 296 വോട്ട് നേടി. 50 വർഷത്തോളമായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന കപിൽ സിബൽ നാലാം തവണയാണ് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുന്നത്. 2001-2002, 1995-96, 1997-98 വർഷങ്ങളിലാണ് ഇതിന് മുമ്പ് സിബൽ ബാർ അസോസിയേഷൻ പ്രസിഡന്റായത്.