പത്തനംതിട്ട : സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ വേനൽമഴ ശക്തമാകും. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. മറ്റു ജില്ലകളിൽ നേരിയ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. വേനൽമഴ ശക്തമായതോടെ താപനിലയിൽ കുറവുണ്ടായെങ്കിലും കൊല്ലം പുനലൂരിൽ ഉയർന്ന ചൂട് രേഖപ്പെടുത്തിയതിനാൽ പൊതുജനങ്ങൾ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.