തൃശൂര്‍: നാലര പതിറ്റാണ്ടായി തൃശൂര്‍ പൂരത്തിന്റെ ഭാഗമായിരുന്ന മേള ആചാര്യന് കേളത്ത് അരവിന്ദാക്ഷന് മാരാര്‍(83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
മാക്കോത്ത് ശങ്കരന്‍കുട്ടി മാരാരുടെയും കേരളത്ത് മാരാത്ത് അമ്മിണിമാരാസ്യാരുടെയും മകനാണ് അരവിന്ദാക്ഷന് മാരാര്‍. അച്ഛന് മാക്കോത്ത് ശങ്കരന്‍കുട്ടി മാരാരായിരുന്നു ഗുരു. പതിനാറാം വയസില്‍ തൃശൂര്‍ പൂരത്തോടൊപ്പമുള്ള പ്രയാണം ആരംഭിച്ചു. എണ്‍പതാം വയസില്‍ വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളാല്‍ തൃശൂര്‍ പൂരത്തിലെ മേളത്തില്‍ നിന്നും സ്വയം പിന്‍വാങ്ങിയിരുന്നു. കേരള സംഗീത നാടക അക്കാദമി അവാർഡ് ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവിവാഹിതനായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.