തിരുവനന്തപുരം: വേനൽച്ചൂടിൽ വെന്തുരുകയാണ് സംസ്ഥാനം. പല ജില്ലകളിലും സാധാരണയെക്കാൾ 3 മുതൽ 5 ഡിഗ്രി അധിക താപനിലയാണ് രേഖപ്പെടുത്തുന്നത്. ജാഗ്രതയുടെ ഭാഗമായി ഈമാസം 7 വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി. ഇടുക്കി,വയനാട്, ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസങ്ങളില്‍ ഉയർന്ന ചൂട് രേഖപ്പെടുത്തിയ പാലക്കാട് ജില്ലയിൽ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യല്‍സ് വരെ കടന്നേക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.അതേസമയം ചൂടിനാശ്വാസമായി വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴക്കും സാധ്യതയുണ്ട്. മേയ് ഏഴ് വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.