കൊച്ചി: കേരളത്തിൽ ലോകസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡൽഹി ലഫ്. ഗവർണർ വിനയ്കുമാർ സക്സേന ഇന്ന് കൊച്ചിയിൽ എത്തി ക്രൈസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും. സിറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ റാഫേൽ തട്ടിലുമായി കൊച്ചിയിൽ വെച്ച് ആദ്യ കൂടിക്കാഴ്ച നടത്തും. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.ബിലിവേഴ്സ് ചർച്ചിന്റെ പരിപാടിയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ച തിരുവനന്തപുരത്ത് വെച്ച് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായും കൂടിക്കാഴ്ച നടത്തും. എന്നാൽ യാക്കോബായ സഭയുമായി കൂടിക്കാഴ്ചയ്ക്ക് നിലവിൽ അദ്ദേഹം സമയം ചോദിച്ചിട്ടില്ല.