ടൊറൊന്റോ: ചെസിൽ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ ഡി. ഗുകേഷ്. കാൻഡിഡേറ്റ്സ് ചാന്പ്യൻഷിപ്പിൽ കിരീടം നേടിയാണ് ഗുകേഷ് ചരിത്രം കുറിച്ചത്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരമായി പതിനേഴുകാരനായ ഗുകേഷ്.14-ാം റൗണ്ടിൽ എതിരാളി ഹികാറു നകമുറയെ സമനിലയിൽ തളച്ചത് ഒൻപത് പോയിന്റോടെയാണ് ഗുകേഷ് ഈ നേട്ടം കൈവരിക്കുന്നത്. ഇതോടെ ലോകചാന്പ്യനെ തീരുമാനിക്കാനുള്ള മത്സരത്തിനും ഗുകേഷ് യോഗ്യത നേടി. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരവുമാണ് ഗുകേഷ്.