ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിൽ മൂന്നു മണി വരെ 49.78 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ത്രിപുരയിലാണ് ഇതുവരെയുള്ളതിൽവച്ച് ഏറ്റവും കൂടിയ പോളിങ്. അവിടെ ഇതുവരെ രേഖപ്പെടുത്തിയത് 68.35 ശതമാനം പോളിങ്ങാണ്. ബിഹാറിലാണ് ഏറ്റവും കുറവ്. ഇതുവരെ രേഖപ്പെടുത്തിയത് 39.73 ശതമാനം പോളിങ്.
ബംഗാളിൽ 66.34 ശതമാനവും മേഘാലയയിൽ 61.95 ശതമാനവും മണിപ്പുരിൽ 62.58 ശതമാനവും പോളിങ് രേഖപ്പെടുത്തി. വോട്ടെടുപ്പിനിടെ മണിപ്പുരിലും ബംഗാളിലും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. മണിപ്പുരിലെ ബിഷ്ണുപുരിൽ സംഘർഷം. ബൂത്തു പിടിച്ചെടുക്കാനുള്ള ശ്രമം തടയാൻ പൊലീസ് ആകാശത്തേക്കു വെടിവച്ചു. ക്രമക്കേട് ആരോപിച്ചതിനെ തുടർന്ന മണിപ്പുരിലെ അഞ്ച് ബൂത്തിൽ പോളിങ് നിർത്തിവച്ചു. ചില സ്ത്രീകൾ ക്രമക്കേട് ആരോപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഇംഫാലിലെ 5 തോങ്ജു, 31 ഖോങ്മാൻ സോണിൽ പോളിങ് നിർത്തിവച്ചു. പോളിങ് ഓഫിസർ പോളിങ് ബൂത്ത് അടച്ചു: