പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ യുദ്ധഭീതി തുടരുന്നതിനിടെ സ്വർണ വില വീണ്ടും വർധിച്ചു. പവന് 440 രൂപ കൂടി 53,640 രൂപയായും ഗ്രാമിന് 55 രൂപ വർധിച്ച് 6,705 രൂപയിലുമെത്തി. വെള്ളിയാഴ്ച പവന് 800 രൂപ വർധിച്ച് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 53,760 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസം 53,200 രൂപയിലാണ് വ്യാപാരം നടന്നത്.
ഏപ്രിൽ 2ന് രേഖപ്പെടുത്തിയ 50,680 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. രാജ്യാന്തര വിപണിയിൽ ശനിയാഴ്ച സ്വർണ വില 80 ഡോളർ കുറവ് രേഖപ്പെടുത്തിരുന്നു. ഇറാൻ-ഇസ്രായേൽ യുദ്ധഭീതിയാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണം. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വൻ തോതിൽ വർധിച്ച സ്വർണ വില ഇനിയും കൂടുമെന്നാണ് വിലയിരുത്തൽ.