തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വായ്പാപരിധിയില്‍നിന്ന് 3,000 കോടി രൂപ മുന്‍കൂറായി കടമെടുക്കാന്‍ കേന്ദ്രാനുമതി. ഈ വര്‍ഷത്തെ കേരളത്തിന്റെ വായ്പാപരിധി 37,000 കോടി രൂപയാണ്.ഈ തുകയില്‍നിന്ന് 5,000 കോടി രൂപ കടമെടുക്കാനുള്ള അനുമതിയാണ് സംസ്ഥാനം തേടിയിരുന്നത്. എന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ഘടകങ്ങള്‍ അടക്കം പരിശോധിച്ച ശേഷം 3,000 കോടി രൂപ മാത്രം കടമെടുക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്.
വലിയ സാമ്പത്തിക പ്രതിസന്ധിയുള്ള സാഹചര്യത്തിലാണ് 5,000 കോടി കടമെടുക്കാന്‍ കേരളം അനുമതി തേടിയത്. നിലവില്‍ 3,000 കോടി കടമെടുക്കാന്‍ അനുമതി നല്‍കിയതോടെ സംസ്ഥാനത്തിന്റെ തത്ക്കാലത്തെ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് സൂചന. അതേസമയം, കഴിഞ്ഞ വര്‍ഷം കേരളത്തിന് 5,000 കോടി മുന്‍കൂര്‍ വായ്പയ്ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു.