ന്യൂഡല്‍ഹി: ഇഡി അറസ്റ്റ് നിയമപരമെന്ന ഉത്തരവിനെതിരേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സുപ്രീംകോടതിയില്‍. ഡല്‍ഹി ഹൈക്കോടതി വിധി തെറ്റായ അനുമാനങ്ങളെ തുടർന്നാണെന്ന് കാട്ടിയാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
സുപ്രീംകോടതിയുടെ മുന്‍ വിധികളൊന്നും പരിശോധിക്കാതെയാണ് കേസില്‍ ഹൈക്കോടതി ഉത്തരവിട്ടതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് മദ്യനയക്കേസിൽ ഇഡി അറസ്റ്റ് ചോദ്യംചെയ്ത് കെജരിവാൾ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയത്.കെജരിവാൾ ഗൂഢാലോചന നടത്തിയതിൽ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രിയെന്ന പരിഗണന നൽകാനാവില്ല. അറസ്റ്റ് സമയം തീരുമാനിക്കുന്നത് ഇഡിയാണ്. ജഡ്ജിമാർ നിയമപരമായിട്ടാണ് തീരുമാനമെടുക്കേണ്ടത്. രാഷ്ട്രീയമായിട്ടല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.