.
കൊച്ചി: വെള്ളമുണ്ട മാവോയിസ്റ്റ് കേസിൽ നാല് പ്രതികളും കുറ്റക്കാരെന്ന് എന്.ഐ.എ കോടതി. ഒന്നാംപ്രതി രൂപേഷ് , നാലാം പ്രതി കന്യാകുമാരി, ഏഴാം പ്രതി അനൂപ്, എട്ടാം പ്രതി ബാബു ഇബ്രാഹിം എന്നിവരെയാണ് കുറ്റക്കാരെന്ന് വിധിച്ചത്. രൂപേഷ്, കന്യാകുമാരി എന്നിവർക്കെതിരെ ഗൂഢാലോചനയും ആയുധ നിയമപ്രകാരവുമുള്ള കുറ്റങ്ങളും തെളിഞ്ഞു.
രൂപേഷ് ഉൾപ്പെടെ അഞ്ച് പേരാണ് കേസിലെ പ്രതികൾ. സിവിൽ പൊലീസ് ഓഫീസറുടെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും വാഹനം കത്തിക്കുകയും ചെയ്തെന്നാണ് കേസ്.മാവോയിസ്റ്റുകളെ പിടികൂടുന്നതിന് സഹായം നൽകി എന്നാരോപിച്ച് സിവിൽ പൊലിസ് ഓഫീസറായ സിപിഒ എ.ബി പ്രമോദിനെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്നാണ് പ്രതികൾക്കെതിരായ കേസ്. തോക്കുൾപ്പെടെയുള്ള ആയുധങ്ങളുമായി സിപിഒയുടെ വീട്ടിലെത്തിയ സംഘം ജോലി രാജിവെക്കാൻ ആവശ്യപ്പെട്ടു. കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി , സിപിഒ പ്രമോദിൻ്റെ മോട്ടോർ സൈക്കിൾ കത്തിച്ചു. ശേഷം ലഘുലേഖകൾ വീടിൻ്റെ പരിസരത്ത് വിതറുകയും മാവോയിസ്റ്റുകളെ അനുകൂലിക്കുന്ന പോസ്റ്റർ ഭിത്തിയിലൊട്ടിക്കുകയും ചെയ്തു. 2014 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുനത്.