കൊച്ചി : കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസും കൗൺസിലർ പി.കെ.ഷാജനും ഇന്ന് ഇഡിക്കു മുന്പിൽ . പികെ ബിജുവിനൊപ്പം അന്വേഷണ കമ്മീഷനിൽ അംഗമായിരുന്നു ഹാജരാകാൻ നിർദ്ദേശം ലഭിച്ചിട്ടുള്ള പി.കെ.ഷാജൻ. രാവിലെ പത്തിന് ഹാജരാകാനാണ് എം.എം.വർഗീസിനും പി.കെ. ഷാജനും നിർദേശം നൽകിയത്. തൃശൂർ കോർപ്പറേഷൻ ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ലാലൂർ ഡിവിഷൻ കൗൺസിലറൂമാണ് ഷാജൻ.
നേരത്തെ 26 വരെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണമെന്ന് വർഗീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇഡി നിലപാട് കടുപ്പിക്കുകയായിരുന്നു.അതിനിടെ മുന്‍ എം.പിയും സി.പി.എം നേതാവുമായ പി.കെ.ബിജുവിനെ ഇ.ഡി. തിങ്കളാഴ്ച വീണ്ടും ചോദ്യംചെയ്യും. ഇന്നലെ ഒന്‍പത് മണിക്കൂറിലേറെയാണ് ചോദ്യം ചെയ്യൽ നീണ്ടത് . ചോദിച്ചതിനൊക്കെ മറുപടി പറഞ്ഞെന്ന് ബിജു പ്രതികരിച്ചു.കരുവന്നൂരിലെ പാര്‍ട്ടി അന്വേഷണ കമ്മിഷന് അംഗമായിരുന്നു ബിജു. അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകള്‍, കേസിലെ പ്രതികളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ബിജുവില്‍ നിന്ന് ഇഡി തേടുന്നത്