കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ കുമാരസ്വാമിയുടെ മകന് നിഖിലിനെ പരാജയപ്പെടുത്തിയാണ് ബിജെപി പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച സുമലത ലോക്സഭയിലെത്തിയത്.താനൊരു സ്വതന്ത്ര എംപിയായിരുന്നെങ്കിലും മാണ്ഡ്യയുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നാലായിരം കോടി രൂപ നല്‍കിയെന്ന് അവര്‍ പറഞ്ഞു. കര്‍ണാടകയില്‍ മറ്റ് സീറ്റ് ബിജെപി നേതാക്കള്‍ വാഗ്ദാനം ചെയ്തെങ്കിലും ജില്ലയുടെ മരുമകളായതിനാല്‍ മാണ്ഡ്യയില്‍ തന്നെ തുടരുമെന്ന് പറഞ്ഞ് അവ നിരസിക്കുകയായിരുന്നു സുമലത പറഞ്ഞു. തന്റെ അനുയായികളില്‍ ചിലര്‍ താന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് മുന്‍പോ, ഇപ്പോഴോ സുമലതയുടെ ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ലെന്നാണ് പാര്‍ട്ടിയുടെ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞത്. ഈ വാക്കുകള്‍ കേട്ട് ആത്മാഭിമാനമുള്ള ഒരാള്‍ക്ക് എങ്ങനെ കോണ്‍ഗ്രസിലേക്ക് പോകാന്‍ കഴിയുമെന്ന് സുമലത ചോദിച്ചു.