ജയ്പൂര്‍: ബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടിയോട് ശരീരത്തിലെ മുറിവുകള്‍ വസ്ത്രം മാറ്റി കാണിക്കണമെന്ന് ആവശ്യപ്പെട്ട മജിസ്ട്രേറ്റിനെതിരെ കേസെടുത്ത് പൊലീസ്. രാജസഥാനിലെ കരൗലിയിലാണ് സംഭവം. ഹിന്ദുവാന്‍ കോടതി മജിസ്ട്രേറ്റിനെതിരെയാണ് മാര്‍ച്ച് 30ന് പെണ്‍കുട്ടി പരാതി നല്‍കിയതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നും എസ്.ടി/എസ്.സി സെല്‍ ഡെപ്യൂട്ടി എസ്.പി മിന മീണ പറഞ്ഞു.
മാര്‍ച്ച് 30ന് മജിസ്ട്രേറ്റിനു മുമ്പാകെ മൊഴി നല്കാന് പെണ്‍കുട്ടിയെ ഹാജരാക്കിയിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം ബലാത്സംഗത്തില്‍ സംഭവിച്ച മുറിവുകള്‍ കാണണമെന്ന ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസിച്ച പെണ്‍കുട്ടി പുറത്തുവന്ന് മജിസ്ട്രേറ്റിനെതിരെ പരാതി നല്കി. തുടര്‍ന്ന് കോട്വാലി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും പൊലീസ് അറിയിച്ചു. പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗത്തിനെതിരായ അതിക്രമം തടയുന്ന നിയമം, ഐപിസി 345 എന്നിവ പ്രകാരമാണ് കേസ്. മാര്‍ച്ച് 19നാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. 27ന് മാത്രമാണ് പരാതി നല്‍കിയതെന്നും പൊലീസ് പറയുന്നു.