കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി രാഹുൽ ഗാന്ധി എത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ സഹോദരി പ്രിയങ്കയും രാഹുലിനൊപ്പമുണ്ട്. രാഹുൽ ഗാന്ധിയെ സ്വീകരിക്കാനായി ആയിരക്കണക്കിന് പ്രവർത്തകരാണ് എത്തിയത്. തുറന്നവാഹനത്തിൽ ഇരുനേതാക്കളും പ്രവർത്തകരെ അഭിവാദ്യം ചെയ്ത് കൽപ്പറ്റയിലേക്ക് നീങ്ങുകയാണ്.
ഹെലികോപ്റ്ററിലാണ് മൂപ്പൈനാട് തലയ്ക്കൽ ഗ്രൗണ്ടിലേക്ക് രാഹുലും പ്രിയങ്കയും എത്തിയത്. ഹൈലിപാഡിന് സമീപവും രാഹുലിനെ സ്വീകരിക്കാനായി നൂറുകണക്കിന് ആളുകളെത്തിയിരുന്നു. വയനാടിന് പുറമെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നുള്ള യു.ഡി.എഫ് പ്രവർത്തകരും നേതാക്കളും കൽപ്പറ്റയിൽ എത്തിയിട്ടുണ്ട്.എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജ ഇന്ന് രാവിലെ നാമനിർദേശ പത്രിക സമർപ്പിച്ചു. റോഡ് ഷോ നടത്തിയാണ് ആനി രാജയും പത്രികാസമർപ്പണത്തിന് എത്തിയത്.