ന്യൂഡല്‍ഹി: ബിജെപിക്കെതിരേ ഗുരുതര ആരോപണവുമായി ഡല്‍ഹി മന്ത്രിയും എഎപി നേതാവുമായ അതിഷി മര്‍ലേന. ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഇഡി അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെടുത്തിയെന്ന് അതിഷി ആരോപിച്ചു.
അടുത്ത സുഹൃത്ത് വഴിയായിരുന്നു ബിജെപിയുടെ നീക്കം. തന്റെ വീട്ടിലും ഉടനെ ഇഡി റെയ്ഡ് നടന്നേക്കും. ഒരു മാസത്തിനുള്ളില്‍ തന്നെയും അറസ്റ്റ് ചെയ്യും. ബിജെപിയില്‍ ചേര്‍ന്നാല്‍ നടപടിയില്‍നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്തെന്നും അതിഷി ആരോപണം ഉന്നയിച്ചു.ആംആദ്മി പാര്‍ട്ടിയെ തകര്‍ക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. രണ്ട് മാസത്തിനകം പാര്‍ട്ടിയുടെ നാല് നേതാക്കളെ അറസ്റ്റ് ചെയ്യാനാണ് ബിജെപിയുടെ നീക്കം.തനിക്ക് പുറമേ എഎപി നേതാക്കായ സൗരഭ് ഭരദ്വാജ്, ദുര്‍ഗേഷ് പാഠക്, രാഘവ് ഛദ്ദ എന്നിവരെയും ബിജെപി ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും അതിഷി പറഞ്ഞു. തങ്ങളെ ഭയപ്പെടുത്താമെന്ന് ബിജെപി കരുതേണ്ടെന്നും അതിഷി കൂട്ടിച്ചേർത്തു.
കെപിസിസി നേതൃമാറ്റം, പുനഃസംഘടന നേതാക്കളോട് അഭിപ്രായം തേടി എഐസിസി
Read more