തൃശൂര്‍: കരുവന്നൂരില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടില്ലെന്ന് പാര്‍ട്ടി തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ്. കരുവന്നൂര്‍ കേസിലെ അന്വേഷണത്തോട് സഹകരിക്കാതിരുന്നിട്ടില്ലെന്നും വര്‍ഗീസ് പറഞ്ഞു.കരുവന്നൂര്‍ കേസില്‍ ഇഡി ഓഫീസില്‍ ഹാതജാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് പ്രതികരണം.
കരുവന്നൂരില്‍ എല്ലാ കാര്യങ്ങളും സുതാര്യമാണ്. സിപിഎമ്മിന് ഒന്നും മറച്ചുവയ്ക്കാനില്ല. ഇഡി എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയില്ല.ഇഡി നോട്ടീസ് തനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. പാര്‍ട്ടിയുമായി ആലോചിച്ച ശേഷമേ ഹാജരാകുന്നതില്‍ തീരുമാനം എടുക്കുവെന്നും വര്‍ഗീസ് പ്രതികരിച്ചു.കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബുധനാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വര്‍ഗീസിന് ഇഡി നോട്ടീസ് അയച്ചത്. സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനും, ധനമന്ത്രാലയത്തിനും, റിസര്‍വ് ബാങ്കിനും ഇഡി കൈമാറിയെന്നാണ് വിവരം.