ന്യൂഡൽഹി : ആദായ നികുതി നോട്ടീസിൽ കോൺഗ്രസിന് ആശ്വാസം. ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പണം ഉടൻ തിരിച്ചടക്കേണ്ടത്ല്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.ജൂൺ രണ്ടാം വാരം വരെ 3,500 കോടി രൂപ തിരിച്ചുപിടിക്കാൻ കോൺഗ്രസിനെതിരെ ആദായനികുതി വകുപ്പ് നിർബന്ധിത നടപടികളൊന്നും സ്വീകരിക്കില്ല.സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇന്ന് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.. ഈ ഉറപ്പ് രേഖപ്പെടുത്തിയ കോടതി കേസ് ജൂലൈയിലേക്ക് മാറ്റി.
ജസ്റ്റീസ് ബി.വി.നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കുടിശിക തിരിച്ചുപിടിക്കാനുള്ള നടപടി തടയണമെന്ന് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ അടുത്ത രണ്ട് മാസത്തേക്ക് അത്തരമൊരു നടപടിയിലേക്ക് പോകില്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.ഇതോടെ ജൂലൈ 24-ലേക്ക് കേസ് മാറ്റിയതായി കോടതി വ്യക്തമാക്കി. ഇതിനിടയില്‍ ആദായ നികുതി വകുപ്പിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നടപടിയുണ്ടാല്‍ കോണ്‍ഗ്രസിന് കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു.