ന്യൂഡല്‍ഹി: കടമെടുപ്പിന് അനുമതി തേടി കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ പ്രധാന ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടു. കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും.എം ഓരോ സംസ്ഥാനത്തിനും കടമെടുക്കാവുന്ന പരിധി സംബന്ധിച്ച ഹര്‍ജിയാണ് ഭരണഘടനാബെഞ്ച് പരിഗണിക്കുക. ഭരണഘടനയുടെ 293-ാം അനുച്ഛേദപ്രകാരമാണ് ഒരു സംസ്ഥാനത്തിന് എത്രത്തോളം കടമെടുക്കാം എന്ന് നിശ്ചയിക്കുന്നത്.
293-ാം അനുച്ഛേദം ഇതുവരെ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്ന് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ച ആറ് ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹര്‍ജി ഭരണഘടനാബെഞ്ചിന് വിടുകയാണെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. അതേസമയം അടിയന്തരമായി 10000 കോടതിയുടെ ധനസഹായം അനുവദിക്കണം എന്ന് കാട്ടി സംസ്ഥാനം നല്കിയ ഹര്‍ജിയില്‍ കോടതിയില്‍നിന്ന് അനുകൂല നിലപാട് ഉണ്ടായിട്ടില്ല.ഹർജിയിൽ ഉന്നയിച്ച വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ കേന്ദ്രത്തോടും(centre) കേരളത്തോടും കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് പരാജയപ്പെട്ടതോടെയാണ് കോടതി വാദം കേട്ടത്.