കൊച്ചി: വാഹനാപകടത്തിൽ യുവാക്കൾ മരിച്ചു. എറണാകുളം കോതമംഗലത്താണ് സംഭവം. കോട്ടപ്പടി സ്വദേശികളായ അഭിരാമൻ (21), ആൽബിൻ (21) എന്നിവരാണ് മരിച്ചത്. രാത്രി പത്തോടെയാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് പിക്ക് അപ്പ് വാനിന്റെ പിറകിൽ ഇടിച്ചാണ് അപകടം. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തുടർനടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി