ജംഷഡ്പൂര്: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫിനായുള്ള കാത്തിരിപ്പ് നീളുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ജംഷഡ്പൂരുമായി സമനിലയിൽ പിരിഞ്ഞതോടെയാണിത്. ഡയമന്റകോസിന്റെ ഗോളിൽ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെ ജാവിയർ സിവേരിയോ നേടിയ ഗോളാണ് സമനിലയിൽ കുരുക്കിയത്. ഇതോടെ 30 പോയിന്റുമായി കൊമ്പൻമാർ അഞ്ചാം സ്ഥാനത്താണ്. ഇന്നലത്തെ മത്സരം വിജയിച്ചിരുന്നുവെങ്കിൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിൽ കടക്കാമായിരുന്നു.
19 മത്സരങ്ങളിൽ നിന്ന് ഒൻപതു വിജയവും ഏഴു തോൽവിയുമാണു ബ്ലാസ്റ്റേഴ്സിനുള്ളത്. മൂന്നു മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. ഏപ്രിൽ മൂന്നിന് ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽവച്ചാണു മത്സരം. 20 മത്സരങ്ങൾ പൂർത്തിയാക്കിയ ജംഷഡ്പൂർ 21 പോയിന്റുമായി ഏഴാമതാണ്.