ന്യൂഡൽഹി : ഇഡി കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനില വഷളായെന്ന് ആം ആദ്മി പാർടി. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരുഘട്ടത്തിൽ അപകടകരമായ 46 എംജിയിലേക്ക് കൂപ്പുകുത്തി. ജനങ്ങളോട് കെജ്രിവാളിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാർഥിക്കണമെന്ന് ഭാര്യ സുനിതയും അഭ്യർഥിച്ചു. കെജ്രിവാളിന്റെ അറസ്റ്റിൽ എഎപി പ്രതിഷേധം തുടരുകയാണ്. കെജ്രിവാളിന്റെ അറസ്റ്റിനുശേഷം ആദ്യമായി നിയമസഭ ബുധനാഴ്ച സമ്മേളിച്ചു. കെജ്രിവാളിന്റെ ചിത്രം പതിച്ച മുഖംമൂടിയണിഞ്ഞാണ് മന്ത്രിമാരും എംഎൽഎമാരും ബുധനാഴ്ച സഭയിൽ എത്തിയത്.മുഖ്യമന്ത്രിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് എഎപി പ്രതിഷേധിച്ചതോടെ സഭ നിർത്തിവച്ചു.
കെപിസിസി നേതൃമാറ്റം, പുനഃസംഘടന നേതാക്കളോട് അഭിപ്രായം തേടി എഐസിസി
Read more