ഈറോഡ്: സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ആത്മഹത്യക്കു ശ്രമിച്ച തമിഴ്നാട്ടിലെ ഈറോഡ് എംപി ഗണേശമൂർത്തി അന്തരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.ആത്മഹത്യയ്ക്കു ശ്രമിച്ച ഗണേശമൂർത്തിയെ ഞായറാഴ്ച രാവിലെ ഒന്പതരയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.എംഡിഎംകെ നേതാവായ ഗണേശമൂർത്തി 2019ൽ ഡിഎംകെ ചിഹ്നത്തിലാണു മത്സരിച്ചു വിജയിച്ചത്. ഇത്തവണ ഇദ്ദേഹത്തിനു പകരം കെ.ഇ. പ്രകാശിനെയാണു സ്ഥാനാർഥിയാക്കിയത്.
കെപിസിസി നേതൃമാറ്റം, പുനഃസംഘടന നേതാക്കളോട് അഭിപ്രായം തേടി എഐസിസി
Read more