ന്യൂഡല്‍ഹി: മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചൊവ്വാഴ്ച ഹാജരാവാനാണ് ഇ.ഡി നോട്ടീസ് അയച്ചിരിക്കുന്നത്. ഏഴാം തവണയാണ് ഇ.ഡിയുടെ നോട്ടീസ്. തോമസ് ഐസക്കിൻ്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് വീണ്ടും നോട്ടീസ്. അതേസമയം, ഇ.ഡി നടപടി രാഷ്ട്രീയപ്രേരിതമെന്ന് തോമസ് ഐസക് പ്രതികരിച്ചു. കോടതിയിൽ നിന്നും സംരക്ഷണം തേടുമെന്നും ഇ.ഡിയുടേത് അന്ത്യ ശാസന നോട്ടീസാണെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.