ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ അമേരിക്ക നടത്തിയ പരാമർശത്തിൽ അതൃപ്തി രേഖപ്പെടുത്തി കേന്ദ്രസർക്കാർ. യുഎസ് ആക്ടിങ് ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഗ്ലോറിയ ബെർബേനയെ വിളിച്ചുവരുത്തി വിദേശകാര്യമന്ത്രാലയ പ്രതിനിധികൾ ചർച്ച നടത്തി. ഡൽഹി സൗത്ത് ബ്ലോക്കിലുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫിസിലേക്കാണ് ഇവരെ വിളിച്ചുവരുത്തിയത്. 40 മിനിറ്റ് കൂടിക്കാഴ്ച നടത്തിയതായാണ് റിപോർട്ട്. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
അരവിന്ദ് കെജ്രിവാളിന്റ അറസ്റ്റുമായി ബന്ധപ്പെട്ട് അമേരിക്ക നടത്തിയ പ്രസ്ഥാവന ശരിയല്ലെന്നും ഇന്ത്യ വ്യക്തമാക്കി.ഇന്ത്യയിലെ നിയമനടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറിയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കെജ്രിവാളിന്റെ അറസ്റ്റ് ബന്ധപ്പെട്ട വാർത്തകൾ നിരീക്ഷിക്കുന്നതായും നീതിയുക്തമായ നിയമനടപടികളാണ് ഇന്ത്യൻ സർക്കാരിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വക്താവ് പ്രതികരിച്ചത്.കെജ്രിവാളിന്റെ അറസ്റ്റ് വിഷയത്തിൽ നേരത്തെ ജർമനിയും പ്രതികരിച്ചിരുന്നു. ഇതിൽ പ്രതിഷേധവുമായി രംഗത്തെത്തിയ വിദേശകാര്യ മന്ത്രാലയം, ജർമനിയുടെ ഡപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിളിച്ചുവരുത്തി ഇക്കാര്യം അറിയിച്ചിരുന്നു. ഡൽഹി മദ്യനയ കേസിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ വ്യാഴാഴ്ച അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.
തൊഴിൽരഹിതരുടെ 83 ശതമാനവും യുവാക്കൾ, ഇന്ത്യയിലെ തൊഴിൽ സാഹചര്യം മോശമെന്ന് ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ
March 27, 2024ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടം പഠിക്കാം; ചരിത്ര തീരുമാനവുമായി കലാമണ്ഡലം ഭരണസമിതി
March 27, 2024ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ അമേരിക്ക നടത്തിയ പരാമർശത്തിൽ അതൃപ്തി രേഖപ്പെടുത്തി കേന്ദ്രസർക്കാർ. യുഎസ് ആക്ടിങ് ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഗ്ലോറിയ ബെർബേനയെ വിളിച്ചുവരുത്തി വിദേശകാര്യമന്ത്രാലയ പ്രതിനിധികൾ ചർച്ച നടത്തി. ഡൽഹി സൗത്ത് ബ്ലോക്കിലുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫിസിലേക്കാണ് ഇവരെ വിളിച്ചുവരുത്തിയത്. 40 മിനിറ്റ് കൂടിക്കാഴ്ച നടത്തിയതായാണ് റിപോർട്ട്. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
അരവിന്ദ് കെജ്രിവാളിന്റ അറസ്റ്റുമായി ബന്ധപ്പെട്ട് അമേരിക്ക നടത്തിയ പ്രസ്ഥാവന ശരിയല്ലെന്നും ഇന്ത്യ വ്യക്തമാക്കി.ഇന്ത്യയിലെ നിയമനടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറിയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കെജ്രിവാളിന്റെ അറസ്റ്റ് ബന്ധപ്പെട്ട വാർത്തകൾ നിരീക്ഷിക്കുന്നതായും നീതിയുക്തമായ നിയമനടപടികളാണ് ഇന്ത്യൻ സർക്കാരിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വക്താവ് പ്രതികരിച്ചത്.കെജ്രിവാളിന്റെ അറസ്റ്റ് വിഷയത്തിൽ നേരത്തെ ജർമനിയും പ്രതികരിച്ചിരുന്നു. ഇതിൽ പ്രതിഷേധവുമായി രംഗത്തെത്തിയ വിദേശകാര്യ മന്ത്രാലയം, ജർമനിയുടെ ഡപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിളിച്ചുവരുത്തി ഇക്കാര്യം അറിയിച്ചിരുന്നു. ഡൽഹി മദ്യനയ കേസിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ വ്യാഴാഴ്ച അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.
Related posts
വീണ്ടും അഭിമാനകരമായ നേട്ടം; അഞ്ച് ലക്ഷം ടിഇയു ചരക്കുനീക്കം നടത്തി വിഴിഞ്ഞം തുറമുഖം : മന്ത്രി വിഎന്‍ വാസവന്
Read more
‘അഭിപ്രായ സ്വാതന്ത്ര്യം”; അതിഷിക്കെതിരായ മാനനഷ്ടക്കേസ് ഡൽഹി കോടതി തള്ളി
Read more
കെഎസ്ആര്‍ടിസി സമ്പൂര്‍ണ ഡിജിറ്റലാവുന്നു
Read more
സംസ്ഥാനത്ത് പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുവരുന്നതിന് ഏപ്രിൽ 10 മുതൽ പെർമിറ്റ് നിർബന്ധമാക്കി
Read more