ന്യൂഡല്‍ഹി: ഏപ്രിൽ 19 മുതൽ ഏഴുഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ആദ്യ ഘട്ടത്തിൽ 102 ലോക്സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും. തമിഴ്നാട് ,രാജസ്ഥാൻ, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടക്കും. ഈ ഘട്ടത്തിലാണ് ഏറ്റവുമധികം സീറ്റുകളിൽ ജനവിധി നിര്‍ണയിക്കപ്പെടുക.
രണ്ടാം ഘട്ടത്തിൽ (ഏപ്രിൽ 26) 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലും മൂന്നാമത്തെ ഘട്ടത്തിൽ (മേയ്7) 94 മണ്ഡലങ്ങളിൽ നാലാം ഘട്ടത്തിൽ (മേയ് 13) 96 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തിൽ (മേയ്20) 49 മണ്ഡലങ്ങളിലും ആറാം ഘട്ടത്തിൽ (മേയ്25) 57 മണ്ഡലങ്ങളിലും ഏഴാം ഘട്ടത്തിൽ (ജൂൺ1) 57 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. ഇതിനൊപ്പം നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കും.
നിയമസഭാ തെരഞ്ഞെടുപ്പ്
1. ആന്ധ്രാ പ്രദേശ് വോട്ടെടുപ്പ് -മെയ് 13ന്
2. സിക്കിം- ഏപ്രിൽ 19 ന്
3. ഒറീസ- മെയ് 13 ന്
4. അരുണാചൽ പ്രദേശിൽ ഏപ്രിൽ 19 ന്
കൂടാതെ, രാജ്യത്തെ 26 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാർ, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.