ന്യൂഡൽഹി : 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ 97 കോടി വോട്ടർമാരാണ് ഉള്ളത്. ഇതിൽ 47 .1 കോടി സ്ത്രീ വോട്ടർമാരും 49.7 കോടി പുരുഷ വോട്ടർമാരുമുണ്ട് .19 .74 കോടി യുവവോട്ടർമാരും 1.8 കോടി കന്നിവോട്ടർമാരും വോട്ട് ചെയ്യും. 48000 ട്രാൻസ്ജെണ്ടർ വോട്ടർമാരുണ്ട് . 10.5 ലക്ഷം പോളിങ് സ്റ്റേഷനുകളാണ് രാജ്യത്തുള്ളത്. ഒന്നരക്കോടി സുരക്ഷാ ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വോട്ടിങ് പ്രക്രിയയുടെ ഭാഗമാകും.