തിരുവനന്തപുരം : വിഷുവിനു മുൻപായി സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 3200 രുപവീതമാണ് ലഭിക്കുക. ഒരു മാസത്തെ തുക ഇന്നു മുതൽ വിതരണം ആരംഭിച്ചതിനിടെയാണ് ഈ പ്രഖ്യാപനം.
വിഷു, ഈസ്റ്റർ, റംസാൻ കാലത്ത് 4800 രൂപ വീതമാണ് ഓരോരുത്തരുടെയും കൈകളിലെത്തുക. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ടുവഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും.