തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ വീണ്ടും സർവകാല റെക്കോഡ്. തുടർച്ചയായ നാലാം ദിവസവും മൊത്ത ഉപയോഗം 100 ദശലക്ഷം യൂണിറ്റ് പിന്നിട്ടു. 101.58 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ ഉപയോഗം. ഇന്നലത്തെ പീക്ക് സമയ ആവശ്യകത 5076 മെഗാവാട്ട് ആയിരുന്നു. ബുധനാഴ്ച 5066 മെഗാവാട്ടായിരുന്നു പീക്ക് സമയത്തെ ഡിമാന്റ്. ഈ മാസം 11 ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് ഇത് മറികടന്നത്.തിങ്കളാഴ്ചത്തെ പീക്ക് സമയ വൈദ്യുതി ആവശ്യകത 5031 മെഗാവാട്ട് ആയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 18 ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് മറികടന്നത്.
കെപിസിസി നേതൃമാറ്റം, പുനഃസംഘടന നേതാക്കളോട് അഭിപ്രായം തേടി എഐസിസി
Read more