ന്യൂഡൽഹി : ഇലക്ട്റൽ ബോണ്ടുകളിൽ 75 ശതമാനം ബിജെപിക്ക്. വാക്സിൻ നിർമ്മാണക്കമ്പനി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പടെയുള്ള വമ്പന്മാർ പട്ടികയിലുണ്ട്. പ്രസിദ്ധീകരിച്ച പട്ടികയിൽ ആര് ആരുടെ കൈയിൽ നിന്ന് വാങ്ങി എന്ന വിവരമില്ല. പണം വാങ്ങിയ പാർട്ടികളും കമ്പനികളും മാത്രമാണുള്ളത്. സിപിഎമ്മും സിപിഐയും മാത്രമാണ് പട്ടികയിൽ ഇല്ലാത്തത്. പണം വാങ്ങിയവരുടെ പട്ടികയിൽ തൃണമൂൽ കോൺഗ്രസ് രണ്ടാം സ്ഥാനത്തും കോൺഗ്രസ് മൂന്നാം സ്ഥാനത്തും തെലങ്കാന ഭരിച്ചിരുന്ന ബി.ആർ.എസ് നാലാം നാലാം സ്ഥാനത്തുമാണ്
ബിജെപി 11,562.5 കോടി
തൃണമൂല്‍ കോണ്‍ഗ്രസ് 3,214.7 കോടി
കോണ്‍ഗ്രസ് 2,818.4 കോടി
ഭാരത് രാഷ്ട്ര സമിതി 2,278.3 കോടി
ബിജു ജനതാദള്‍- 775.50 കോടി രൂപ
ദ്രാവിഡ മുന്നേറ്റ കഴകം-639 കോടി
വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി- 337 കോടി
തെലുങ്കു ദേശം പാര്‍ട്ടി- 218.90 കോടി
ശിവസേന- 159.40
ആര്‍ജെഡി- 72.50
ആംആദ്മി- 65.50
ജനതാദള്‍(എസ്)- 43.50 കോടി
എസ്കെഎം- 36.50 കോടി
എന്‍സിപി- 30.50 കോടി
ജനസേന പാര്‍ട്ടി-21.00 കോടി
സമാജ് വാദി പാര്‍ട്ടി- 14.10 കോടി
ജനതാദള്‍(യുണൈറ്റഡ്)-14