ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ- ഡീസൽ വിലകുറച്ച് കേന്ദ്രസർക്കാർ. ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചത്. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വിലക്കുറവ് നാളെ മുതൽ പ്രാബല്യത്തിൽവരും. തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാറിന്റെ നടപടി.