ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.5 ശതമാനത്തിൽ നിന്ന് 7 ആക്കി ഉയർത്തി പ്രമുഖ അമേരിക്കന്‍ റേറ്റിംഗ് ഏജന്‍സിയായ ഫിച്ച്. അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യ 7 ശതമാനം ജി.ഡി.പി വളര്‍ച്ച നേടുമെന്നാണ് ഫിച്ചിന്റെ വിശകലനം. കേന്ദ്രം വളർച്ചാ നിരക്ക് വർധിപ്പിച്ചതിന് പിന്നാലെയാണ് ഈ വർധന. ആഭ്യന്തര ഉപഭോഗ വളര്‍ച്ച, നിക്ഷേപങ്ങളിലെ ഉണര്‍വ് എന്നിവയാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമായി പറയുന്നത്. നേരത്തേ കേന്ദ്രസര്‍ക്കാരും ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാ ആദ്യം വിലയിരുത്തിയ 7.3 ശതമാനത്തില്‍ നിന്ന് 7.6 ശതമാനമായി ഉയര്‍ത്തിയിരുന്നു.
എന്നാൽ ഇത്രയും വലിയ വർധനവിന് സാധ്യതയില്ലെന്നാണ് വിവിധ റേറ്റിംഗ് ഏജൻസികൾ പറയുന്നത്. ഇന്ത്യ നടപ്പുവര്‍ഷം 6.3 മുതല്‍ 6.5 ശതമാനം വരെ മാത്രമേ വളരാൻ സാധ്യതയുള്ളൂ എന്നാണ് ഒട്ടുമിക്ക ഏജന്‍സികളും അനുമാനം.
2024ല്‍ ആഗോള ജി.ഡി.പി 2.4 ശതമാനം വളരുമെന്ന് ഫിച്ച് പറയുന്നു. ആദ്യ വിലയിരുത്തലിനേക്കാള്‍ 0.3 ശതമാനം അധികമാണിത്. അമേരിക്കയുടെ വളര്‍ച്ചാ പ്രതീക്ഷ 1.2ല്‍ നിന്ന് 2.1 ശതമാനത്തിലേക്കും ഉയര്‍ത്തിട്ടുണ്ട്. അതേസമയം, ചൈന തളരുമെന്നും ഫിച്ച് ചൂണ്ടിക്കാട്ടുന്നു. ആദ്യം വിലയിരുത്തിയ 4.6ല്‍ നിന്ന് 4.5 ശതമാനത്തിലേക്കാണ് ചൈനയുടെ വളര്‍ച്ചാപ്രതീക്ഷ വെട്ടിക്കുറച്ചത്. ചൈനീസ് സമ്പദ്വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നായ റിയല്‍ എസ്റ്റേറ്റ് മേഖല നേരിടുന്ന പ്രതിസന്ധിയും പണച്ചുരുക്ക വെല്ലുവിളികളുമാണ് തിരിച്ചടിയാവുക.