പാലക്കാട് : പുഴയില്‍ കുളിക്കാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥന് മുങ്ങിമരിച്ചു. കൊപ്പം സ്റ്റേഷനിലെ എസ്ഐ സുബീഷാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം.
തൂത പുഴയില്‍ പുലാമന്തോള്‍ പാലത്തിന് സമീപം കുടുംബത്തോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.