ന്യൂഡൽഹി: ഇന്ത്യയും ഇന്തൊനീഷ്യയും തമ്മിൽ ഇന്ത്യൻ രൂപയിലും ഇന്തൊനേഷ്യൻ ‘റുപിയ’യിലും ഇടപാടുകൾ നടത്താൻ റിസർവ് ബാങ്കും ബാങ്ക് ഇന്തൊനീഷ്യയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ഊട്ടിയുറപ്പിക്കാൻ നീക്കം സഹായിക്കുമെന്ന് ആർബിഐ വ്യക്തമാക്കി. മുൻപ് ആർബിഐയുടെ ചട്ടം അനുസരിച്ച് നേപ്പാൾ, ഭൂട്ടാൻ ഒഴികെയുള്ള രാജ്യങ്ങളുമായുള്ള വ്യാപാരം ഡോളർ, സ്റ്റെർലിങ് പൗണ്ട്,യൂറോ,യെൻ തുടങ്ങിയ കറൻസികളിൽ ആകണമായിരുന്നു. 2022ൽ ഈ വ്യവസ്ഥ ആർബിഐ മാറ്റി.
ഇന്നലെയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ബാങ്ക് ഓഫ് ഇന്തോനേഷ്യയും കരാറിൽ ഒപ്പുവെച്ചത്. കരാറിലൂടെ വ്യാപാര രംഗത്തെ പുരോഗതിക്കും സാമ്പത്തിക,സംസ്കാരിക ബന്ധം ശക്തിപ്പെടുത്താനും സാധിക്കും. ഇന്ത്യയിലേക്കും ഇന്തോനേഷ്യയിലേക്കുമുള്ള വ്യാപാരം അതത് കറൻസിയിൽ നടത്താൻ ഈ കരാറിലൂടെ സാധിക്കും.