കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നു. 48,080 രൂപയാണ് ഒരു പവന്റെ വില. കഴിഞ്ഞ ആറ് ദിവസത്തിനിടെ കൂടിയത് 1,760 രൂപയാണ്. മാര്‍ച്ച് ഒന്നിന് 46,320 രൂപയുണ്ടായിരുന്ന സ്വര്
ണ വിലയാണ് ഇപ്പോള്‍ 48,000 കടന്നിരിക്കുന്നത്. വില വന്‍തോതില്‍ വര്‍ധിക്കുന്നത് വിവാഹങ്ങള്ക്കടക്കം കൂടുതല്‍ ബാധ്യതയുണ്ടാക്കും.
2014ല്‍ 21,000 രൂപ മാത്രമായിരുന്നു വില 10 വര്‍ഷത്തിനിടെ ഇരട്ടിയിലേറെയാണ് കൂടിയത്. നിലവില്‍ ജിഎസ്ടിയും പണിക്കൂലിയുമടക്കം 52,000 രൂപക്ക് മുകളില്‍ നല്‍കിയാലേ ഒരു പവന് ലഭിക്കുകയുള്ളൂ. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തിനെ കാണുന്നതും അമേരിക്കന്‍ കേന്ദ്രബാങ്കായ യു.എസ് ഫെഡറല്‍ റിസര്‍വിന്റെ തലവന്‍ ജെറോം പവലിന്റെ അടിസ്ഥാന പലിശനിരക്ക് ധൃതിപിടിച്ച് കുറയ്ക്കില്ലെന്ന പ്രസ്താവനയാണ് നിലവിലെ വില വര്‍ധനവിന് കാരണം. ഇതോടെ സ്വര്‍ണത്തിന്റെ ഡിമാര്‍ഡ് വര്‍ധിപ്പിക്കുകയും കൂടുതല്‍ പേര് പണം നിക്ഷേപിക്കുകയുമായിരുന്നു. ഇനിയും സ്വര്‍ണവില വര്‍ധിക്കാനാണ് സാധ്യത.