തിരുവനന്തപുരം: ഇന്നു മുതൽ ഡ്രൈവിംഗ് ടെസ്റ്റിന് 50 സ്ലോട്ടെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇന്ന് ബുക്ക് ചെയ്ത എല്ലാവർക്കും ടെസ്റ്റ് നടത്തും. ഇന്നലെ ഉന്നതതല യോഗം നടന്നിരുന്നു. ഈ വാർത്ത മാധ്യമങ്ങൾക്ക് ചില ഉദ്യോഗസ്ഥർ ചോർത്തിനൽകി. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രതിഷേധം നടക്കുന്നത്. പിന്നിൽ ഡ്രൈവിംഗ് സ്കൂൾ കോക്കസ് ആണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടന്നു. കോഴിക്കോട് മുക്കത്ത് ഗണേഷ് കുമാറിന്റെ കോലം കത്തിച്ചു. ഡ്രൈവിംഗ് സ്കൂള്‍ സംയുക്ത യൂണിയന്റെ നേതൃത്വത്തിലാണ് കോലം കത്തിച്ചത്. ടെസ്റ്റ് ഗ്രൗണ്ടിൽ നടന്ന പ്രതിഷേധത്തിനിടെ ടെസ്റ്റിനെത്തിയവരും പൊലീസുമായി കെെയാങ്കളിയുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം, കോഴിക്കോട്, മലപ്പുറം, തിരൂര്‍, കാസര്‍ഗോഡ് എന്നീ സ്ഥലങ്ങളിലും പ്രതിഷേധമുണ്ടായി .