കോതമംഗലം: കാട്ടാന ആക്രമണത്തില്‍ മരിച്ച വയോധികയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് നടപടിയില്രൂക്ഷ വിമര്‍ശനവുമായി മാത്യു കുഴല്നാടന് എംഎല്‍എ. സര്‍ക്കാരിന്റെ ധാര്‍ഷ്ഠ്യവും സിപിഎമ്മിന്റെ ഈഗോയും നിമിത്തമാണ് പൊലീസ് ഇത്തരത്തില്‍ ബലം പ്രയോഗിച്ച് മൃതദേഹം കൊണ്ടുപോയത്. എസ്എഫ്ഐയേക്കാള്‍ ഭ്രാന്തുപിടിച്ച ഒരു സര്‍ക്കാരാണ് കേരളത്തില്‍ അധികാരത്തിലിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
സംഭവത്തില്‍ സ്ഥലം എംഎല്‍എ ആന്റണി ജോണുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നു. സമരപന്തലില്‍ വന്ന് സംസാരിക്കാന്‍ താന്‍ അദ്ദേഹത്തെ ക്ഷണിച്ചു. അത് ആളുകള്‍ക്ക് വലിയ ആശ്വാസവും ആത്മവിശ്വാസവും നല്‍കുമെന്നും പറഞ്ഞു.എന്നാല്‍ താന്‍ പന്തലില്‍ വരുന്നത് ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എങ്കില്‍ പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ വച്ച് ചര്‍ച്ചയാകാമെന്ന് താന്‍ പറഞ്ഞു. ഡീന്‍ കുര്യാക്കോസ് എംപിയും, എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയും താനും ചർച്ചയിൽ പങ്കെടുക്കാൻ സന്നദ്ധരായിരുന്നു. ചര്‍ച്ച വ്യവസ്ഥാപിതമായി ഒരു മിനിറ്റ്സാക്കിയ ശേഷം മൃതദേഹം വിട്ടുനല്‍കാമെന്നും പറഞ്ഞിരുന്നു.
വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനുമായും ചര്‍ച്ച നടത്തിയിരുന്നു. മന്ത്രി ഏതാനും കാര്യങ്ങളില്‍ തീരുമാനം പറയുകയും ചെയ്തു. അത് ഔദ്യോഗികമായി കളക്ടറുടെ സാന്നിധ്യത്തില്‍ നിശ്ചയിച്ച ശേഷം മൃതദേഹം വിട്ടു നല്‍കാനായിരുന്നു തീരുമാനം. കളക്ടറും അത് അംഗീകരിച്ചതാണ്. എന്നാല്‍ “അത് സമ്മതിക്കേണ്ട, മൃതശരീരം വിട്ടുകൊടുത്തതിനുശേഷം മാത്രം ചര്‍ച്ച മതി’ എന്ന് കളക്ടര്‍ക്ക് ആരോ നിര്‍ദേശം നല്കി. അത് ആരാണെന്ന് കളക്ടര്‍ മറുപടി പറയണമെന്ന് മാത്യു ആവശ്യപ്പെട്ടു.
കളക്ടറെ സിപിഎമ്മുകാര്‍ എംഎല്‍യുടെ നേതൃത്വത്തില്‍ തടഞ്ഞുവച്ചു. പാർട്ടിയുടെ ഈഗോ സംരക്ഷിക്കാന്‍ ഒരു മൃതദേഹം തെരുവില്‍ വലിച്ചിഴച്ചുകൊണ്ടുപോയി. വൈകാരികമായി പ്രതിഷേധിച്ചവരെ ലാത്തിച്ചാര്‍ജ് നടത്തി. മരിച്ച വീട്ടമ്മയുടെ ദുഃഖിതനായ സഹോദരനെ പോലും പൊലീസ് തല്ലിച്ചതച്ചു. സര്‍ക്കാരിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാനബോധം പോലും ഈ സര്‍ക്കാരിനില്ലെന്ന് കുഴല്നാടന് കുറ്റപ്പെടുത്തി.
കുടുംബത്തിന്റെ അനുമതിയോടെയാണ് തങ്ങള്‍ മൃതശരീരം കൊണ്ടുവന്നതെന്നും മാത്യു കുഴല്നാടന് വ്യക്തമാക്കി. ഇടുക്കി നേര്യമംഗലത്ത് രാവിലെയാണ് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടത്. കാഞ്ഞിരവേലി സ്വദേശി ഇന്ദിര രാമകൃഷ്ണൻ (78) ആണ് മരിച്ചത്.