പത്തനംതിട്ട : മലയാലപ്പുഴയിൽ അനകൃത പാറപൊട്ടിക്കലിനെ തുടര്‍ന്നുണ്ടായ തർക്കത്തിൽ പാറപൊട്ടിച്ച് കടത്തിയ വീട്ടുകാരും നാട്ടുകാരും തമ്മിൽ സംഘർഷം. ഉത്സവപ്പിരിവ് കൊടുക്കാത്തതിന്റെ വിരോധമാണ് സംഘർഷത്തിന് പിന്നിലെന്നാണ് വീട്ടുകാരുടെ വിശദീകരണം. താഴം സ്വദേശി അരുണ്‍ദാസിന്റെ വീട് നേരെയാണ് നാട്ടുകാരുടെ കല്ലെറിഞ്ഞത്.
സംഭവത്തിൽ മലയാലപ്പുഴ പൊലീസ് അന്വേഷണം തുടങ്ങി. വീട്ടുകാരും പരാതിക്കാരും സിപിഎം പ്രവർത്തകരാണ്. സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വവും സ്ഥലത്തെത്തി ഇരുകൂട്ടരുമായി ചർച്ച നടത്തി.
വീടിന് പിന്നിലെ പാറപൊട്ടിക്കലാണ് പ്രശ്നമായത്. മണ്ണും പാറയും കടത്തിയ വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തതോടെ പരാതിക്കാരും വീട്ടുകാരുമായി സംഘര്‍ഷമായി. ഒരു കുഞ്ഞിന് നേരെ വീട്ടുകാര്‍ മാരകായുധം എറിഞ്ഞെന്നും ഇവര്‍ പൊതുശല്യമാണെന്നും നാട്ടുകാര്‍ ആരോപിച്ചു.
അതേസമയം ക്ഷേത്ര ഉത്സവത്തിന് രണ്ടുലക്ഷം രൂപ പിരിവ് കൊടുക്കാത്തതാണ് സംഘര്‍ഷത്തിന് കാരണം എന്നാണ് വീട്ടുകാരന്റെ വാദം. എതിര്‍പ്പു വന്നതോടെ സിപിഎമ്മിന് പരാതി നല്‍കിയെന്നും ജില്ലാ സെക്രട്ടറി അടക്കം ഇടപെട്ടു എന്നും വീട്ടുകാര്‍ പറയുന്നു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് നിരീക്ഷണത്തിലായിരുന്നു പ്രദേശം. അതിനിടെയാണ് കുഞ്ഞിനെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നും പ്രതികരിച്ചതെന്നും നാട്ടുകാര്‍ പറയുന്നു. അനധികൃതമായി പാറപൊട്ടിച്ച സഹോദരങ്ങള്‍ അക്രമം നടത്തി നാട്ടുകാരുടെ തലയില്‍ കുറ്റം ചാര്‍ത്താന്‍ മുന്‍പ് ശ്രമം ഉണ്ടായെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.