ന്യൂഡൽഹി : കേരളത്തിലെ 12 സീറ്റുകളിലെ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിലാണ് കേരളത്തിലെ എ ക്ലാസ് മണ്ഡലങ്ങളിൽ അടക്കം സ്ഥാനാർത്ഥികളെ കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്. വയനാട്, ആലത്തൂർ, ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, മാവേലിക്കര, കൊല്ലം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.
തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സ്ഥാനാർത്ഥിയാകും. തൃശൂരിൽ നടൻ സുരേഷ് ഗോപി, ആറ്റിങ്ങലിൽ കേന്ദ്ര മന്ത്രി വി മുരളീധരൻ, എന്നിവരും പട്ടികയിലുണ്ട്. പത്തനംതിട്ടയിൽ എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി സ്ഥാനാർത്ഥിയാകും. പിസി ജോർജ് മത്സരിക്കുമെന്ന് കരുതിയിരുന്ന മണ്ഡലമാണ് ഇത്.
കാസർകോഡ് – എം എൽ അശ്വനി
തൃശൂർ – സുരേഷ് ഗോപി
ആലപ്പുഴ – ശോഭ സുരേന്ദ്രൻ
പത്തനംതിട്ട – അനിൽ ആന്റണി
കണ്ണൂർ – സി രഘുനാഥ്
മലപ്പുറം – ഡോ. അബ്ദുൾ സലാം
വടകര – പ്രഫുൽ കൃഷ്ണ
പൊന്നാനി – നിവേദിത സുബ്രഹ്മണ്യം
ആറ്റിങ്ങൽ – വി മുരളീധരൻ
കോഴിക്കോട് – എം ടി രമേശ്
പാലക്കാട് – സി കൃഷ്ണകുമാർ
എന്നിവരാണ് ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലുള്ളത്