കൊച്ചി: വില കുതിച്ചുയർന്നതോടെ കേരളത്തിൽ സ്വര്‍ണത്തിന്റെ വില സര്‍വകാല റെക്കോര്‍ഡിലേക്ക്. ഇന്ന് പവന് 680 രൂപ കൂടി 47,000 രൂപയിലെത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടേയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അടുത്ത ദിവസങ്ങളിലും സ്വര്‍ണവില കൂടാനാണ് സാധ്യത. കഴിഞ്ഞ ഡിസംബറിലെ വിലയായ 47,120 രൂപയാണ് ഇതുവരെയുണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്ക്. പണിക്കൂലിയും ജിഎസ്ടിയും അടക്കം ഏകദേശം 51,000 രൂപയാകും ഒരു പവന് സ്വര്‍ണത്തിന്.
അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ കുറക്കാന്‍ വൈകില്ലെന്ന വിലയിരുത്തലാണ് വില വര്‍ധിക്കാന്‍ കാരണം. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ പേര് സ്വര്‍ണത്തില്‍ പണം മുടക്കുന്നതും മഞ്ഞലോഹത്തിന്റെ വില ഉയരാന്‍ കാരണമാണ്. സ്വര്‍ണ വില 48,000 കടക്കാന്‍ സാധ്യതയുള്ളതായാണ് വിവരം.