കൊച്ചി: കേരളത്തില്‍ ലോക ഫുട്ബോളിലെ താര രാജാക്കന്മാര് മത്സരിക്കുന്ന പ്രഥമ സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമാകുന്നു. വമ്പന്‍ താരങ്ങളെയടക്കം ഉള്‍പ്പെടുത്തി ഈ വര്‍ഷം ആഗസ്റ്റിലാണ് ലീഗിന് തുടക്കമാകുക. സ്വീഡന്റെ സൂപ്പര്‍ താരം സ്ലാറ്റന് ഇബ്രാഹിമോവിച്ച്, ബാലന്‍ഡിയോര്‍ ജേതാവ് കക്ക, ബ്രസീല്‍ നായകനായിരുന്ന കഫു, ഹള്‍ക്ക് തുടങ്ങി ലോകത്തിലെ മികച്ച താരങ്ങള്‍ അണിനിരക്കുന്നതായിരുക്കും ടൂര്‍ണമെന്റ്. ലീഗില്‍ പങ്കെടുക്കുന്ന ആറ് ടീമൂകളെ അടുത്തയാഴ്ച പ്രഖ്യാപിക്കും.
കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, കോഴിക്കോട് മുന്‍സിപ്പല്‍ സ്റ്റേഡിയം, മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയം എന്നീ മൂന്ന് വേദികളിലായിട്ടാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ഓരോ ടീമിലും ആറു വിദേശ താരങ്ങളാകും. സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി ഹോട്ട്സ്റ്റാറിലും സംപ്രേക്ഷണമുണ്ടാകും.