ന്യൂഡൽഹി : ഒഡിഷയിലും കോണ്‍ഗ്രസിന് തിരിച്ചടി. പിസിസി വൈസ് പ്രസിഡന്റ് രജത് ചൗധരി പാര്‍ട്ടി വിട്ടു. പി സി സി അധ്യക്ഷന്‍ ശരത് പട് നായിക്കിന് രാജിക്കത്ത് കൈമാറി. പാര്‍ട്ടി നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളിലുളള അതൃപ്തിയെ തുടര്‍ന്നാണ് രാജിയെന്ന് സൂചന. 2014 മുതല്‍ 2016 വരെ ഒഡിഷയിലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്നു രജത് ചൗധരി. പിന്നീട് പിസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. അടുത്തിടെ നിഹാര്‍ മഹാനന്ദ്, അന്‍ഷുമാന്‍ മൊഹന്തി, ബിപ്ലബ് ജെന തുടങ്ങിയ ശക്തരായ നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു.