മുംബൈ: ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ കൂട്ടാക്കാത്തതിന്റെ പേരില്‍ ഇന്ത്യന്‍ താരങ്ങളായ ഇഷാന് കിഷനെയും ശ്രേയസ് അയ്യരെയും ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കി. 2023-24 സീസണിലെ പുതുതായി പുറത്തിറക്കിയ കരാറിലാണ് ടീമിലെ സ്ഥിര സാന്നിധ്യങ്ങളായ ഇരുവര്‍ക്കും സ്ഥാനം നഷ്ടമായത്. ഇന്ത്യന്‍ ടീമില്‍ കളിക്കാതിരുന്നിട്ടും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്തതിനാലാണ് നടപടിയെന്നാണ് വിവരം. അയ്യര്‍ ബി ഗ്രേഡിലും ഇഷാന് സി ഗ്രേഡിലുമായിരുന്നു അവസാന കരാറില്‍ ഉണ്ടായിരുന്നത്. ഇന്ത്യന്‍ ടീമില്‍ കളിക്കാത്ത സമയത്ത് താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കേണ്ടതുണ്ടെന്ന് ബിസിസിഐ അറിയിച്ചു.
വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പിന്മാറിയ ഇഷാന് കിഷന് മുംബൈ ഇന്ത്യന്‍സ് ക്യാമ്പില്‍ പങ്കെടുത്തത് വിവാദമായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തയ്യാറെന്ന് ശ്രേയസ് അയ്യര്‍ അറിയിച്ചതിന് പിന്നാലെയാണ് ബിസിസിഐയുടെ തീരുമാനം.
എപ്ലസ് കാറ്റഗറിയില്‍ രോഹിത്തും കോഹ്ലിയും ബുമ്രയും ജഡേജയുമാണുള്ളത്. എ കാറ്റഗറിയില്‍ 6 പേരും ബി കാറ്റഗറിയില്‍ 5 പേരും സി കാറ്റഗറിയില്‍ 15 പേരുമുണ്ട്. മലയാളി താരം സഞ്ജു സാംസണ് സി കാറ്റഗറിയിലാണുള്ളത്. മൂന്ന് ടെസ്റ്റോ എട്ട് ഏകദിനമോ 10 ട്വന്റി ട്വന്റിയോ കളിച്ച താരങ്ങളെയാണ് ബിസിസിഐ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തുക.