മുംബൈ: ബോളിവുഡ് നായിക തപ്സി പന്നു വിവാഹിതയാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 10 വര്‍ഷത്തിലേറെയായി പ്രണയത്തിലായ ബാഡ്മിന്റണ്‍ താരം മാതിയസ് ബോയാണ് വരന്. മാര്‍ച്ചില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചാകും വിവാഹ ചടങ്ങുകളെന്നാണ് വിവരം.
ചടങ്ങുകള്‍ ലളിതമായിരിക്കുമെന്നും സെലിബ്രിറ്റികളുടെ നീണ്ട നിരക്ക് സാധ്യതയില്ലെന്നുമാണ് വിവരം. നേരത്തെ തന്നെ അഭിമുഖങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും തപ്സി പന്നു പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് നടി മൗനം പാലിക്കുകയാണ്.
ഡെന്മാര്ക്ക് താരമായ മാതിയസ് ബോയെ മുന്‍ ഒളിമ്പിക് മെഡലിസ്റ്റും ലോക ഒന്നാം നമ്പര്‍ താരവുമായിരുന്നു.