കാഠ്മണ്ഡു: ടി ട്വന്റി ക്രിക്കറ്റിന്റെ റെക്കോര്‍ഡ് ബുക്കിലേക്ക് പുതുതാരം കൂടി. ഇന്നലെ നേപ്പാളിനെതിരെ നമീബിയക്ക് വേണ്ടി ജാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റന്‍ നേടിയ സെഞ്ച്വറി കുട്ടിക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറിയായി മാറി. 33 പന്തുകളില്‍ നിന്ന് എട്ട് സിക്സിന്റെയും പതിനൊന്ന് ഫോറിന്റെയും സഹായത്തോടെയാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മംഗോളിയയ്ക്കെതിരെ 34 പന്തുകളില്‍ സെഞ്ചറി നേടിയ നേപ്പാളിന്റെ കുശാല്‍ മല്ലയെയാണ് മറികടന്നത്.
മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത നമീബിയ 206 റണ്‍സെടുത്തപ്പോള്‍ നേപ്പാള്‍ 186 റണ്‍സിന് ഓള്‍ഔട്ടായി.
കുട്ടിക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി ക്രിസ് ഗെയിലിന്റെ പേരിലാണ്. 2013ലെ ഐപിഎല്ലില്‍ പുണെ വാരിയേഴ്സിനെതിരെ 30 പന്തിലാണ് ഗെയ്ല് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ ഗെയ്ല് 175 റണ്‍സ് നേടിയിരുന്നു.