റോം: അര്‍ജന്റീനന്‍ സൂപ്പര്‍ താരം പൗളോ ഡിബാലയുടെ ഹാട്രിക് കരുത്തില്‍ ഇറ്റാലിയന്‍ ലീഗില്‍ റോമക്ക് ജയം. പത്താം സ്ഥാനക്കാരായ ടൊറിനോയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റോമ തോല്‍പ്പിച്ചത്. 42,57,69 മിനുട്ടുകളില്‍ ഡിബാല നേടിയ ഗോളുകളാണ് റോമക്ക് വിജയം സമ്മാനിച്ചത്. ഇതോടെ 44 പോയിന്റുമായി ലീഗില്‍ ആറാം സ്ഥാനത്തുള്ള ക്ലബ്ബ് ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ സജീവമാക്കി.
പരിശീലക സ്ഥാനത്ത് കബ്ബിന്റെ മുന്‍ താരം ഡാനിയല്‍ ഡി റോസി എത്തിയ ശേഷം ടീമിന്റെ പ്രകടനം മെച്ചപ്പെട്ടിരുന്നു. ഇക്കാലയളവില്‍ കളിച്ച ആറ് ലീഗ് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് റോമ പരാജയപ്പെട്ടത്. യൂറോപ്പ ലീഗില്‍ അവസാന പതിനാറാലും റോമ എത്തിയിട്ടുണ്ട്.